സി പി ഐ (എം) സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സി പി ഐ (എം) സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു ഓഫീസ് ഉദ്ഘാടനം ചെയ്തു. കലൂര്‍ ജഡ്ജസ് അവന്യൂവിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

സമൂഹം പ്രതീക്ഷയോടെ കാണുന്ന പ്രസ്ഥാനമാണ് സി പി ഐ (എം) എന്നും , അതിനാല്‍ തന്നെ ആ പാര്‍ട്ടിയുടെ സമ്മേളനങ്ങളും ഏറെ പ്രധാനപ്പെട്ടതാണ് എന്ന് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രൊഫ. എം കെ സാനു പറഞ്ഞു.

സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പൊതുസമ്മേളനം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെയാകെ സഹകരണത്തോടെയാണ് സമ്മേളനം സഘടിപ്പിക്കുക എന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി പി രാജീവ് ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 1 മുതല്‍ 4 വരെ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News