എച്ച്എംടി ജംഗ്ഷന്‍- മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

കളമശേരി എച്ച്എംടി- മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസിന് തുടക്കമായി. ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ഗ്രാമജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്ന ഗ്രാമവണ്ടി സര്‍വീസ് ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ആര്‍സിസി മാതൃകയിലാണ് കളമശേരി മെഡിക്കല്‍ കോളേജിലും ഷട്ടില്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത്. എച്ച്എംടി ജംഗ്ഷനില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്കുളള ആദ്യ സര്‍വ്വീസ് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചേര്‍ന്ന് നിര്‍വഹിച്ചു.

മെഡിക്കല്‍ കോളേജിലെ ഒപി സമയം അനുസരിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് സര്‍വ്വീസ്. മന്ത്രി പി.രാജീവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കങ്ങരപ്പടി വരെ സര്‍വ്വീസ് നീട്ടിയതായി മന്ത്രി പ്രഖ്യാപിച്ചു.

10 രൂപയായിരിക്കും ചാര്‍ജ് നിരക്ക്. കളമശേരി മെഡിക്കല്‍ കോളജ് പിടിഎ ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തതിനാല്‍ ആദ്യത്തെ 10,000 പേര്‍ക്ക് യാത്ര സൗജന്യമായിരിക്കും. ചടങ്ങില്‍ മെഡിക്കല്‍ കോളജ് പിടിഎ പ്രതിനിധി എം.എം നാസര്‍ ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ ധാരാണാ പത്രം കൈമാറി. സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന്റെ ഹബ്ബായി കളമശേരിയെ മാറ്റണമെന്ന ആവശ്യം മന്ത്രി പി.രാജീവ് മുന്നോട്ടുവച്ചു.

ഗ്രാമജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്ന ഗ്രാമവണ്ടി സര്‍വീസ് ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം യാഥാര്‍ത്ഥ്യമാക്കുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here