പിടിവാശിക്ക് മുന്നിൽ വഴങ്ങില്ല, മുഖ്യം നാടിന്റെ വികസനം; പിണറായി വിജയൻ

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന നിക്ഷിപ്ത താത്പര്യക്കാർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്തതാൽപര്യക്കാർക്ക് വഴങ്ങിക്കൊടുക്കില്ല, എതിർപ്പിന് വേണ്ടി എതിർപ്പ് ഉയർത്തുമ്പോൾ അതിന് വഴങ്ങിയാൽ നാടിന്റെ വികസനം നടക്കില്ലെന്നും മുഖ്യമന്ത്രി പദ്ധതിയെ എതിർക്കുന്നവരെ ഓർമിപ്പിച്ചു.

തെലുങ്കാനയിലെ മലയാളികളുമായി നടത്തിയ ഓൺലൈൻ ആശയവിനിമയ പരിപാടിയിലാണ് ആണ് കേരളത്തിന്റെ സ്വപ്‍ന വികസന പദ്ധതിയായ സിൽവർ ലൈനിനെ എതിർക്കുന്നവർക്ക് മറുപടി നൽകിയത്. കെ റെയിലിനെ എതിർക്കുന്ന നിക്ഷിപ്തതാൽപര്യക്കാർക്ക് വഴങ്ങിക്കൊടുക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നാട്ടിൽ വികസനം വരുമ്പോൾ തടയാൻ ചിലർ ശ്രമിക്കുമെന്നും വിമർശിച്ചു.

കേരളത്തിന്റെ മുഖച്‌ഛായ മാറുകയാണ് സിൽവർ ലൈൻ വരുന്നതോടെ സമയലാഭം മാത്രമല്ല പുതിയ സ്ഥാപനങ്ങൾ വരാൻ വഴിവയ്ക്കുമെന്നും നാടിനെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാനുള്ള പരിപാടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ദേശീയ പാത വികസനത്തിലും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലുമെല്ലാം ഇതേ എതിർപ്പുകൾ ഉണ്ടായെങ്കിലും അത് ഇപ്പോൾ യാഥാർഥ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ രീതിവെച്ച് ചില വിഷയങ്ങളിൽ എതിർപ്പ് ഉയർന്നുവരും എന്നാൽ പരിഗണിക്കേണ്ടവ പരിഗണിക്കുകയും അതിനാവശ്യമായ നടപടികൾ എടുക്കുകയും വേണമെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എതിർപ്പിന് വേണ്ടി എതിർപ്പ് ഉയർത്തുമ്പോൾ അതിന് വഴങ്ങിയാൽ നാടിന്റെ വികസനം നടക്കില്ലെന്നും പദ്ധതിയെ എതിർക്കുന്നവരെ ഓർമിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News