കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി

പമ്പാ-ത്രിവേണി സ്നാന സരസ്സിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ജനുവരി 10 മുതല്‍ 18 വരെയുള്ള കാലയളവില്‍ നിശ്ചയിച്ചിട്ടുള്ള അളവില്‍ വെള്ളം തുറന്നുവിടുന്നതിന് അനുമതി നല്‍കി പത്തനംതിട്ട ജില്ല കളക്ടര്‍ ഉത്തരവായി.

തീര്‍ത്ഥാടകരും പ്രദേശ വാസികളും ജാഗ്രത പുലര്‍ത്തണം. പമ്പ ത്രിവേണി സ്നാന സരസ്സിലും അനുബന്ധ കടവുകളിലും അഗ്‌നി ശമന സേന ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News