കുവൈറ്റിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ അനുമതി വേണ്ട; ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ 50 വയസ്സിനു മുകളിൽ പ്രായമായവർക്ക് മുൻകൂർ അനുമതി കൂടാതെ തന്നെ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഇപ്പോഴുള്ള തിരക്ക് പരിഗണിച്ച് 16 നും 50 ഇടയിൽ പ്രായമായവർക്ക് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നതിനു മുൻകൂർ അനുമതി വേണമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ വരെയായി സ്വദേശികളും വിദേശികളുമായ അഞ്ചേ മുക്കാൽ ലക്ഷത്തോളം പേരാണ് ബൂസ്റ്റർ ഡോസ്‌ സ്വീകരിച്ചത്. എന്നാൽ ഇനിയും, കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാതെ ആറു ലക്ഷം പേരുണ്ടെന്നുള്ളത് അധികൃതരെ കുഴയ്ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here