രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വരാന്ത്യ കര്‍ഫ്യു തുടരുകയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ അടച്ചിടലാണ്. ദില്ലിയിലും മുംബൈയിലും ഇരുപതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലായ ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കര്‍ണ്ണാടക ദില്ലി എന്നിവിടങ്ങളില്‍ വരാന്ത്യ കര്‍ഫ്യു രണ്ടാം ദിവസത്തിലേക്ക് കടന്നു. അവശ്യ സര്‍വിസുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക.

തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂവോടൊപ്പം ഇന്ന് സമ്പൂര്‍ണ്ണ അടച്ചിടലുമാണ്. രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍ സ്‌കൂളുകള്‍ക്ക് ജനുവരി 17 വരെ അവധി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍, തെലങ്കന ജാര്‍ഖണ്ഡ് ഗോവ എന്നീ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും. പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ജിം, സ്വിമ്മിംഗ് പൂളുകള്‍ തുടങ്ങിയവയും അടയ്ക്കും.

ദില്ലിയില്‍ കഴിഞ്ഞ ദിവസം 20181 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദില്ലിയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.6% മായി ഉയര്‍ന്നു. മുംബൈയില്‍ 20318 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം ടിപിആര്‍ 28 ശതമാനം കടന്നു. അതെ സമയം ഒമിക്രോണ്‍ ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൗമാരക്കാര്‍ക്കടക്കമുള്ള വാക്‌സിനേഷന്റെ വേഗത കൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News