‘ആര്‍ എസ് ഉണ്ണിയുടെ കുടുംബസ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം അപലപനീയം’; സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍

ആര്‍.എസ്.ഉണ്ണിയുടെ കുടുംബസ്വത്ത് യഥാര്‍ത്ഥ അവകാശികളായ ചെറുമക്കള്‍ക്ക് തന്നെ ലഭ്യമാക്കണമെന്ന് സിപിഐഎം.നിയമപരമായി അവകാശപ്പെട്ട വസ്തുവകകള്‍ അനധികൃതമായി കൈവശപ്പെടുത്താന്‍ കൊല്ലത്തെ പാര്‍ലമെന്റ് അംഗം കൂട്ടുനില്‍ക്കുന്നത് കുറ്റകരവും പൊതു പ്രവര്‍ത്തകര്‍ക്ക് ചേരാത്തതുമാണെന്നും സിപിഐ(എം) കൊല്ലം ജില്ലാ സെക്രട്ടറി പ്രസ്ഥാവനയില്‍ കുറ്റപ്പെടുത്തി.

ആര്‍ എസ് പിയുടെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായ ആര്‍.എസ് ഉണ്ണിയുടെ ചെറുമക്കള്‍ നീതിക്കായി നടത്തിയ തുറന്ന് പറച്ചിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പടെയുള്ള ആര്‍.എസ് ഉണ്ണി ഫൗണ്ടേഷനെതിരെ സിപിഐഎം പ്രതിഷേധം ഉയര്‍ത്തിയത്.ആര്‍.എസ് ഉണ്ണിയുടെ വസ്തുവകകള്‍ തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമാണ്. ഇതിനായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പ്രേരണയില്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2016 ല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ പ്രസിഡന്റായി ഫൗണ്ടേഷന്‍ രൂപീകരിച്ചെങ്കിലും കാലാകാലങ്ങളില്‍ രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കിയിട്ടില്ല. മാത്രവുമല്ല എം.പി എന്ന നിലയില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഫൗണ്ടേഷന്റെ പേരില്‍ അനധിക്യതമായി വൈദ്യൂതി കണക്ഷന്‍ തരപ്പെടുത്തിയതും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സിപിഐഎം പ്രസ്ഥാവനയില്‍ ചൂണ്ടികാട്ടി.

ഫൗണ്ടേഷന്റെ പേരില്‍ ഡിസംബര്‍ 31ന് ഒരുസംഘം ആളുകള്‍ രണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍കയറി ഭീഷണി മുഴക്കുകയും അക്രമത്തിന് മുതിരുകയും ചെയ്തതായി അഞ്ജന കൊല്ലം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയകാര്യങ്ങള്‍ ഞെട്ടിക്കുന്നവയാണെന്നും സിപിഐഎം പ്രസ്ഥാവനയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News