
ഹൈദരാബാദിൽ നടക്കുന്ന സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും. 23ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകുകയാണ് പ്രധാന അജണ്ട. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ നടന്ന ചർച്ചകൾക്ക് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് മറുപടി പറയും.
പിബി യോഗം തയ്യാറാക്കിയ കരട് സ്വാഗതം സ്വാഗതം ചെയ്തു കൊണ്ടാണ് കേന്ദ്ര കമ്മറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്. അതേസമയം വരാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പുകളും കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക കക്ഷികളുമായി സഖ്യവും ധർണയുണ്ടാക്കുന്നതിലെ നിലപാടുകളും ചർച്ചയാകും.
കോൺഗ്രസിനോടുള്ള സമീപനവും ഈ കരട് രാഷ്ട്രീയപ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ആകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം വൈകിട്ട് 4 മണിയോടെ സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here