പാകിസ്ഥാനിൽ മഞ്ഞുവീഴ്ച; 21 മരണം

പാകിസ്ഥാനിൽ മഞ്ഞുവീഴ്ച. പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്കുമുകളിൽ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. കാറിനുള്ളിൽ തണുത്തുറഞ്ഞാണ് അഞ്ചുപേർ മരിച്ചത്. മരിച്ചവരിൽ പൊലീസുദ്യോഗസ്ഥനും ഭാര്യയും ആറുമക്കളും ഉൾപ്പെടും.

ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒട്ടേറെ റിസോർട്ടുകൾ പ്രവർത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്ചയാണ് സഞ്ചാരികളെ കൂട്ടത്തോടെ ഇവിടേക്ക് ആകർഷിച്ചത്. മഞ്ഞുവീഴ്ച കാണാൻ അടുത്തദിവസങ്ങളിലായി ഒട്ടേറെപ്പേർ എത്തിയത് നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗതക്കുരുക്കിനു കാരണമായിരുന്നു.

അതേസമയം, മുറേ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.സഞ്ചാരികൾക്കുപുറമേ, കുടിവെള്ളവും പാചകവാതകവും കിട്ടാതെ മഞ്ഞുവീഴ്ചയിൽ പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News