സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ നാളെമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം.
കരുതൽ ഡോസ് എങ്ങനെ ബുക്കുചെയ്യണം?
കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോവുക. നേരത്തേ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രികോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂൾ പ്രികോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.