രാജ്യത്ത് കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധന; ഫെബ്രുവരിയോടെ മൂന്നാം തരംഗമെന്ന് വിദഗ്ധർ

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധവ്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയില്‍ നടത്തിയ പരിശോധനയില്‍ പറയുന്നത്.

ഇത് ഫെബ്രുവരിയോടെ ഒരാളില്‍ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ രണ്ടാം തരംഗത്തിന്റെ രോഗ തീവ്രതയിലേക്ക് മൂന്നാം തരംഗം എത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ തന്നെയാണ് ഇതിന് സഹായകമാകുന്ന ഘടകവും. രാജ്യത്ത് കുതിച്ചുയരുന്ന ഒമൈക്രോണ്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News