തിരുവനന്തപുരത്ത്‌ പതാക ദിനം ആചരിച്ചു

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി ജില്ലയിലെമ്പാടും സിപിഐഎം പ്രവർത്തകർ പതാക ദിനം ആചരിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ പതാക ഉയർത്തി.

തുടർന്ന് ഓഫീസ് അങ്കണത്തിൽ ഫല വൃക്ഷ തൈ നട്ടു. ജില്ലയിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർന്നു. ജനുവരി 14 മുതൽ 16 വരെ പാറശ്ശാലയിലാണ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുക. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എൻ രതീന്ദ്രൻ അടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News