ADVERTISEMENT
രാജ്യത്തെ ആദ്യത്തെ മുസ്ലിം വനിത അധ്യാപികയും ഫെമിനിസ്റ്റ് ഐക്കണുമായ ഫാത്തിമ ഷെയ്ഖിന്‍റെ ജന്മദിനത്തില്‍ ആദരസൂചകമായി ഡൂഡിലുമായി ഗൂഗിള്‍. 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫാത്തിമ ഷെയ്ഖിന്‍റെ വ്യത്യസ്ത ഫോട്ടോകൾക്കൊപ്പം അവരുടെ ജീവചരിത്രവും വിവരിക്കുന്നുണ്ട്. സമൂഹിക പരിഷ്കകർത്താക്കളായ ജ്യോതിറാവു, സാവിത്രിഭായി ഫൂലെ എന്നിവര്‍ക്കൊപ്പം 1848-ൽ സ്ഥാപിച്ച ഇൻഡിജനസ് ലൈബ്രറി, രാജ്യത്തെ പെൺകുട്ടികൾക്കുള്ള ആദ്യത്തെ സ്കൂളുകളിലൊന്നാണ്.
1831ല്‍ പുണയിലാണ് ഫാത്തിമ ജനിച്ചത്. സഹോദരന്‍ ഉസ്മാനോടൊപ്പമായിരുന്നു താമസം. ജ്യോതിറാവു, സാവിത്രിഭായി എന്നിവരുടെ നേതൃത്തത്തിൽ താഴ്ന്ന ജാതിയിലുള്ള ആളുകളെ പഠിപ്പിക്കാനായി അവരുടെ വീട് തുറന്നുകൊടുത്തു.ഇവിടെയാണ് ഇൻഡിജനസ് ലൈബ്രറി സ്ഥാപിച്ചതും.
വര്‍ഗത്തിന്‍റെയും മതത്തിന്‍റെയും ലിംഗഭേദത്തിന്‍റെയും പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പാര്‍ശ്വവത്കരിക്കപ്പെട്ട ദലിത്, മുസ്‌ലിം സ്ത്രീകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി മുഖ്യധാരയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യൻ ജാതി വ്യവസ്ഥയുടെ കാഠിന്യത്തിൽനിന്ന് രക്ഷപ്പെടാനായി സമുദായത്തിലെ അധഃസ്ഥിതരുടെ വീടുകൾ തോറും കയറിയിറങ്ങി അവരെ വിദ്യാഭ്യാസത്തിന്‍റെ പ്രധാന്യം ബോധ്യപ്പെടുത്തുകയും ഇൻഡിജനസ് ലൈബ്രറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ജ്യോതിബ ഫൂലെ സ്ഥാപിച്ച സമൂഹിക പരിഷ്കരണ സംഘടനയായ സത്യശോധകുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് പ്രബല വിഭാഗങ്ങളിൽ നിന്ന് ഫാത്തിമ വലിയ അപമാനവും ആക്ഷേപവും നേരിട്ടിരുന്നു. എന്നാൽ, അവരും കൂട്ടാളികളും പിന്നോട്ടുപോയില്ല.ഫാത്തിമ ഷെയ്ഖിന്‍റെ പ്രൊഫൈൽ 2004ൽ കേന്ദ്ര സർക്കാർ ഉറുദു പാഠപുസ്തകങ്ങളിൽ മറ്റ് അധ്യാപകരോടൊപ്പം ഉൾപ്പെടുത്തിയിരുന്നു.
അന്തരിച്ച ഊര്‍ജതന്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിങ്സിന്റെ 80-ാം ജന്മദിനമായ ഇന്നലെയും പ്രത്യേക ഡൂഡില്‍ ഗൂഗിള്‍ പങ്കുവെച്ചിരുന്നു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ആണ് ഗൂഗിള്‍ പങ്കുവെച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.