ജീവിത പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച ഒരു കൊച്ചുമിടുക്കൻ; ‘ഇന്ദ്രനാഥൻ’

ഒളിമ്പിക്സിൽ പങ്കെടുത്ത അലെക്സിന്റെ നാട്ടിൽ നിന്നും മറ്റൊരു മിന്നും താരത്തെ പരിചയപ്പെടാം. 17 വയസ്സുകാരനായ ഇന്ദ്രനാഥൻ.

ജില്ലാ ഒളിമ്പിക്സിൽ പുരുഷ വിഭാഗം 800 മീറ്ററിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം പി കെ എസ് എച്ച് എസ് എസ് സ്‌കൂളിന്റെ താരമാണ് ഇന്ത്രനാഥൻ. പ്രതികൂല ജീവിത സാഹചര്യങ്ങളെ ഓടി തോല്‍പ്പിച്ചാണ് ഇന്ദ്രൻ ജില്ലാ ഒളിമ്പിക്സിനെത്തിയത്.

മത്സരിച്ച ആദ്യ ഇനത്തിൽ തന്നെ സ്വർണ മെഡല്‍ നേടി മികച്ച വിജയമാണ് ഈ കൊച്ചുമിടുക്കൻ സ്വന്തമാക്കിയത്. തിരുവനന്തപുരം കാഞ്ഞിരംകുളം പി കെ എസ് എച്ച് എസ് എസ് സ്‌കൂളിന്റെ താരമായ ഇന്ദ്രനാഥൻ പുരുഷ വിഭാഗം 800 മീറ്റര്‍ മത്സരത്തിൽ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ജൂനിയർ സ്റ്റേറ്റ് മീറ്റിൽ സ്വർണവും സൗത്ത് സോൺ 800 മീറ്ററിൽ വെള്ളിയും ഇന്ദ്രൻ കേരളത്തിനായി നേടി.

ഇന്ദ്രനാഥിനെ പോലെ കഴിവുള്ള കുട്ടികകൾക്ക് മികച്ച ജീവിത സാഹചര്യവും പരിശീലനവും ലഭിക്കേണ്ടതുണ്ടെന്ന് കോച്ച് പ്രദീപ്‌ കുമാർ പറഞ്ഞു. ട്രാക്കിൽ നിന്ന് ഒരു ഒളിമ്പിക്സ് സ്വർണം, നമ്മളോട് അത് സ്വപ്നം കാണാൻ പറയുകയാണ് ഇന്ദ്രൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here