ആശങ്കയിൽ രാജ്യം; തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിൽ

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ ദിവസം 1,59,632 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 327 പേരാണ് കഴിഞ്ഞദിവസം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്.

രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 3623 ആയി ഉയർന്നു.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വാരാന്ത്യ ലോക്ഡൗൺ തുടരുകയാണ്. മഹാരാഷ്ട്രയിൽ 41,434 പേർക്കാണ് പുതുതായി കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്.

മുംബൈയിൽ മാത്രം ഇരുപതിനായിരം കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ദില്ലിയിൽ കഴിഞ്ഞ ദിവസം 20181 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ദില്ലിയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.6% മായി ഉയർന്നു. കർണ്ണാടക ദില്ലി എന്നിവിടങ്ങളിൽ വരാന്ത്യ കർഫ്യു രണ്ടാം ദിവസത്തിലേക്ക് കടന്നു.

അവശ്യ സർവീസുകൾ മാത്രമാണ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കുക. തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂവോടൊപ്പം ഇന്ന് സമ്പൂർണ്ണ അടച്ചിടലുമാണ്. മഹാരാഷ്ട്രയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News