കൊവിഡ്; കളിയിക്കാവിളയിൽ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് പൊലീസ്

പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും, ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണമില്ല.

കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.തമിഴ്നാട് പൊലീസാണ് പരിശോധന കർശനമാക്കിയത്. 72 മണിക്കൂർ മുമ്പ് എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. കെ എസ് ആർ ടി സി ബസ്സുകൾ കളിയാക്കാവിളയിലേക്കുള്ള സർവിസ് നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ നിബന്ധനകൾക്ക് വിധേയമായി കടത്തിവിടുന്നുണ്ട്. മറ്റ് വാഹനങ്ങള്‍ തിരിച്ചയക്കുമെന്ന് കന്യാകുമാരി ജില്ലാ ഭരണകൂടം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like