ഈ സ്പെഷ്യല്‍ ഞണ്ട് വരട്ടിയത്‌ മാത്രം മതി ഒരു കിണ്ണം ചോറു ക‍ഴിക്കാന്‍

ഈ സ്പെഷ്യല്‍ ഞണ്ട് വരട്ടിയത്‌ മാത്രം മതി ഒരു കിണ്ണം ചോറു ക‍ഴിക്കാന്‍.വളരെ എളുപ്പത്തിൽ ഞണ്ട് വരട്ടിയത്‌ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

ഞണ്ട് – 1 kg
സവാള – 1 വലുത്
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂണ്‍
പച്ച മുളക് – 4
മുളക് പൊടി – 2 ടീസ്പൂണ്‍

മല്ലിപ്പൊടി – 2 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
ഉപ്പ്
ക‍വിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി വക്കുക.

ഇനി ഞണ്ട് നമുക്ക് കുക്കറിൽ വേവിച്ചെടുക്കാം. അതിനു വേണ്ടി കഴുകി വൃത്തിയാക്കിയ ഞണ്ട് കുക്കറിലേക്ക് ഇടുക. ഇനി അതിലോട്ടു മുളകുപൊടി 1 tsp, മഞ്ഞൾ പൊടി 1/4 tsp, മല്ലി പൊടി 1/2 tsp, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbsp, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി 2 വിസിൽ വരുത്തി മാറ്റി വക്കുക.

ഇനി നമുക്ക് മസാല റെഡിയാക്കാം.

അതിനു വേണ്ടി ഒരു പാൻ വക്കുക. അതിലോട്ടു ആവശ്യത്തിന് വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ച മുളക്. കറി വേപ്പില എന്നിവ ചേർക്കുക.ഇത് ചെറുതായി വഴന്നു വരുമ്പോൾ ഇതിലോട്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbsp ചേർക്കുക.

സവാള ബ്രൗൺ നിറമാകുമ്പോൾ ഇതിലോട്ട് 1 tsp മുളകുപൊടി,2 tsp മല്ലിപൊടി, 1/2 tsp ഗരംമസാല, എന്നിവ ചേർക്കുക.
മസാല ചേർത്ത് നന്നായി മൂത്തു വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ച തക്കാളി ചേർത്ത് കൊടുക്കുക.

തക്കാളി നന്നായി വെന്തു വരുന്നതിനു 2 മിനിറ്റ് മൂടി വച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു ഉടഞ്ഞു വരുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഞണ്ട് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം ഈ മസാല ഞണ്ടിലേക്ക് പിടിക്കുന്നത്തിനു 3,4മിനിറ്റ് ഒന്ന് മൂടി വെച്ച് വേവിക്കുക.അടിപൊളി ഞണ്ട് റോസ്റ്റ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News