കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; സുരക്ഷാ വീഴ്ച്ച ഇല്ലെന്ന് റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്‌. ജീവനക്കാരിയുടെ ജാഗ്രതക്കുറവാണ് സംഭവത്തിനിടയാക്കിയതെന്നും ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഉന്നതതല അന്വേഷണത്തിൻ്റെ ഭാഗമായി അഡീഷണൽ ചീഫ് സെക്രട്ടറി ആശുപത്രിയിൽ സന്ദർശനം നടത്തി. നീതുവിൽ നിന്നും പൊലീസ് കുട്ടിയെ ഏറ്റെടുത്ത് പുറത്തേക്ക് കൊണ്ടു വരുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നീതുവാണെന്ന് തിരിച്ചറിഞ്ഞ ശേഷം പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുത്ത് പുറത്തേക്ക് കൊണ്ടു പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. തുടർന്ന് നീതുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് കൊണ്ടുവരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.

ആശുപത്രി നടത്തിയ ആഭ്യന്തര പരിശോധനയിൽ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ജീവനക്കാരിയുടെ ഭാഗത്തു നിന്നും ജാഗ്രത കുറവുണ്ടായി, ഇവരെ സസ്പെൻഡ് ചെയ്തതായും ആർഎംഒ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇടക്കാല റിപ്പോർട്ടാണ് നിലവിൽ സമർപ്പിച്ചിരിക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും അഡീഷണൽ സെക്രട്ടറിയും ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു.

തട്ടിക്കൊണ്ടുപോകലിനിരയായ അജയ്യയും അമ്മയും ഇന്നലെ ആശുപത്രി വിട്ടിരുന്നു.കേസിൽ പിടിയിലായ നീതുവും കാമുകൻ ഇബ്രഹിം ബാദുഷയും റിമാൻഡിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News