കൊവിഡ്; കേരളത്തിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരും,വാരാന്ത്യ കർഫ്യൂ ഫലപ്രദമല്ല, മന്ത്രി കെ രാജൻ

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എന്നാൽ ലോക്ഡൗണ് സാഹചര്യം നിലവിൽ ഇല്ലെന്നും സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെമാത്രം 5944 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതർ തിരുവനന്തപുരം ജില്ലയിലാണ് (1219) രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയും (1214).

അതേസമയം, പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്. കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്നാട് പൊലിസ് പരിശോധന കര്‍ശനമാക്കി. 72 മണിക്കൂർ മുമ്പ് എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ നിബന്ധനകൾക്ക് വിധേയമായി കടത്തിവിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News