തിരുവല്ലയിൽ കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്

തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ ചേരിതിരിഞ്ഞ് സംഘർഷം. ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തുടർന്ന് പരസ്‌പരം പോർവിളിയും കസേരയേറും നടന്നു.

സംഘർഷം പത്തു മിനിറ്റോളം നീണ്ടു. രതീഷ് പാലിയിൽ പ്രസിഡന്റായ തിരുവല്ല ടൗൺ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷം കടുത്തതോടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഹാളിൽ നിന്നും ബലമായി പുറത്താക്കി. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News