ജപ്പാനിലെ തീയേറ്ററുകളിലേക്കും ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

മലയാള ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്  ജപ്പാനില്‍ തീയേറ്റര്‍ റിലീസ്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം.

കഴിഞ്ഞ വര്‍ഷം എത്തിയ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പ്രാദേശിക ഒടിടി പ്ലാറ്റ്‍ഫോം ആയ നീസ്ട്രീമിലൂടെ പേ പെര്‍ വ്യൂ മാതൃകയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി.

നിത്യജീവിതത്തിലെ ലളിതമായ ഉദാഹരണങ്ങള്‍ നിരത്തി പുരുഷാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിച്ച ചിത്രത്തെക്കുറിച്ച് ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

ചിത്രം വന്‍ വിജയം നേടിയതോടെ ആമസോണ്‍ പ്രൈം അടക്കമുള്ള നിരവധി പ്ലാറ്റ്‍ഫോമുകളിലേക്കും ചിത്രം പിന്നീട് പ്രദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് നേടുകയും ചെയ്‍തു. മികച്ച ചിത്രം. തിരക്കഥാകൃത്ത്, ശബ്‍ദരൂപകല്‍പ്പന എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‍കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News