‘ഇത് കുട്ടികൾക്ക് അനുകൂലമായി എടുത്ത ധീരമായ തീരുമാനം’; വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ച് ജിവി ഹരി

സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ്സും. ചാനലുകളിലെ കോൺഗ്രസിന്റെ മുഖവും ജവഹർ ബാൽ മഞ്ചിന്റെ ദേശീയ ചെയർമാനുമായ ജിവി ഹരിയാണ് ഇപ്പോൾ ശിവൻകുട്ടിയുടെ തീരുമാനത്തിന് ആശംസകളുമായി രംഗത്തുവന്നിരിക്കുന്നത്.

“കുട്ടികൾക്ക് അനുകൂലമായി എടുത്ത നല്ലതും ധീരവുമായ തീരുമാനത്തിന് ബഹു: കേരള സർക്കാർ വിദ്യാഭ്യാസ മന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു” എന്നാണ് ജിവി ഹരി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും താലപ്പൊലിക്കും മറ്റും കുട്ടികളെ ഉപയോഗിക്കരുതെന്നും വിദ്യാഭ്യാസമന്ത്രി ഇന്നലെ നടന്ന കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അറിയിച്ചത്.

നേമം തെരഞ്ഞടുപ്പിൽ വി ശിവകുട്ടിക്ക് എതിരെ മത്സരിച്ച കെ മുരളീധരന്റെ പ്രചാരണവിഭാഗം മേധാവിയുമായിരുന്നു ജിവി ഹരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News