നീറ്റ്- പിജി കൗൺസലിംഗ് ഈ മാസം 12 മുതൽ

രാജ്യത്തെ നീറ്റ് പിജി കൗൺസലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം നടത്താമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ആണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം.

ഒബിസി സംവരണം, സാമ്പത്തിക സംവരണം എന്നിവയ്ക്ക് ഉയർന്ന വാർഷിക വരുമാന പരിധി ലക്ഷ്യമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനം ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ എത്തിയിരുന്നു. ഈ ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News