കെ റെയിൽ; സർവേ കല്ലുകൾ സ്ഥാപിക്കുന്നത് ഭൂമി ഏറ്റെടുക്കൽ അല്ല , പകരം സർവേ, മന്ത്രി കെ രാജൻ

സിൽവർ ലൈൻ പദ്ധതിക്കായി ഇപ്പോൾ സ്ഥാപിക്കുന്ന സർവേ കല്ലുകൾ ഭൂമി ഏറ്റെക്കാനുള്ളതല്ലെന്ന് റവന്യൂ മന്ത്രി. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള സർവേ ആണെന്നും, ജനങ്ങളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുന്നോട്ട് പോകു എന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ എൽഡിഎഫ് മുന്നണി മുഖ്യമന്ത്രിക്കൊപ്പം ഒറ്റക്കെട്ടെന്നും റവന്യൂ മന്ത്രി കെ രാജൻ ഹൈദരാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിൽവർ ലൈൻ പദ്ധതി നടത്തിപ്പിന്റെ ഭാഗമായുള്ള സർവ്വേ കല്ലുകൾ പിഴുതെറിയുകയും വ്യാജ പ്രചാരണം പ്രതിപക്ഷം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റവന്യൂ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇപ്പോഴത്തെ സർവേ ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്നും സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായി ആണ് സർവേ കല്ലുകൾ സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.ഇനി വിദഗ്ധ സമിതി പഠനം നടത്തുകയും
പൊതുജനാഭിപ്രായം തേടുകയും ചെയ്യും.അതിന് ശേഷമേ ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനമിറക്കു എന്നും മന്ത്രി വ്യക്തമാക്കി..

അതേസമയം, കേരളത്തെ രണ്ടാക്കി വിഭജിക്കുമെന്ന ഇ ശ്രീധരന്റെ വാദം തെറ്റാണ് ദേശീയ പാത വികസനത്തിന്റെ സമയത്തും സമാന വാദം ഉയർന്നിരുന്നുവെന്നും കെ രാജൻ ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ പദ്ധതിയിൽ എൽഡിഎഫിൽ ഭിന്നതയില്ലെന്നും കെ റെയിലിൽ മുന്നണിയിൽ എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം ഒറ്റക്കെട്ടാണെന്നും അദ്ദേഹംഹൈദരാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമയബന്ധിതമായി തന്നെ സിൽവർ ലൈൻ നടപ്പിലാക്കുമെന്നും, എൽഡിഎഫ് മുന്നോട്ട് പ്രകടപത്രികയിൽ നൽകിയ വാഗ്ദാനമാണ് സിൽവർ ലൈൻ പദ്ധതി. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുന്നോട്ട് പോകു എന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News