ഡിസിസി അധ്യക്ഷൻ്റെ സാന്നിധ്യത്തിലുള്ള യോഗത്തിനിടെ പത്തനംതിട്ടയിൽ കോൺഗ്രസ് പ്രവർത്തകർ നേർക്കു നേർ ഏറ്റുമുട്ടി. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തിൽ ആയിരുന്നു പ്രവർത്തകരുടെ കയ്യാങ്കളി അരങ്ങേറിയത്. ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗൺ കോൺഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിന് തുടക്കം.വൈ.എം.സി.എ ഹാളിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെയോടെ യോഗം ആരംഭിച്ചു.
ഇതിനിടെ ആണ് എ ഗ്രൂപ്പും സുധാകരപക്ഷവും തമ്മിൽ നേർക്കുനേർ വാഗ്വാദങ്ങൾ ഉയർത്തി. ഇത് പിന്നീട് വാക്കു തർക്കത്തിലേക്കും അസഭ്യവർഷത്തിലേക്കും നീണ്ടു. ഒടുവിൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയായി മാറി. ഈ സമയം മുഴുവൻ ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചു പറമ്പിൽ വേദിയിലിരിക്കെയാണ് സംഘർഷം അരങ്ങേറിയത്.പിന്നീട് പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. യോഗം പൂർത്തിയാക്കാതെ പിരിയുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യപ്രവർത്തകരെയും പ്രവർത്തകർ ബലമായി പിടിച്ച് പുറത്താക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here