പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം.
വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്. ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.
പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം 15.63 കോടി രൂപ 2,483 ഗുണഭോക്താക്കൾക്കായി ഇതുവരെ വിതരണം ചെയ്തു.
തിരുവനന്തപുരം-350, കൊല്ലം-380, പത്തനംതിട്ട-130, ആലപ്പുഴ-140, കോട്ടയം-77, ഇടുക്കി-2, എറണാകുളം-120, തൃശ്ശൂർ-444, പാലക്കാട്-160, വയനാട്-5, കോഴിക്കോട്-215, കണ്ണൂർ-100, മലപ്പുറം-300, കാസർഗോഡ്-60 എന്നിങ്ങനെയാണ് ഈ സാമ്പത്തിക വർഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്.
പദ്ധതിയുടെ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.