കരട് രാഷ്ട്രീയ പ്രമേയം സിസി അംഗീകരിച്ചു; ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തും: യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയം സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിച്ചുവെന്നും ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അന്തിമ രേഖ തയ്യാറാക്കാന്‍ പിബിയെ ചുമതലപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെയ്യൂരി വ്യക്തമാക്കി.

പ്രധാനമന്ത്രി ചട്ടം ലംഘിച്ചാലും നടപടി ഉണ്ടാകണം. ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം.തെരഞ്ഞെടുപ്പിന് മുന്നേ ഉള്ള സഖ്യങ്ങള്‍ നിലനില്‍ക്കാറില്ല. ഓരോ സംസ്ഥാനത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്.

യുപിയില്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നും ബിജെപിയുടെ മുഖ്യ എതിരാളി സമാജ്വാദി പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്.

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്നും അതിനാവശ്യമായ നയം സ്വീകരിക്കുമെന്നും സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്നും ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News