ദേശീയ തലത്തിലെ സഖ്യത്തെക്കാള്‍ പ്രായോഗികം പ്രാദേശിക തലത്തിലെ സഖ്യ രൂപീകരണം: യെച്ചൂരി

ദേശീയ തലത്തിലെ സഖ്യത്തെക്കാള്‍ പ്രായോഗികം പ്രാദേശിക തലത്തിലെ സഖ്യ രൂപീകരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നയം സ്വീകരിക്കാനാണ് കേന്ദ്രകമ്മറ്റി തീരുമാനം. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കും.

അതേസമയം ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മറ്റി അംഗീകരിച്ചു. ഫെബ്രുവരി ആദ്യവാരം പരസ്യപ്പെടുത്തും. യുപി ഉള്‍പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പിക്കുകയാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ട. ഇതിനാവശ്യമായ നയം സ്വീകരിക്കാനാണ് കേന്ദ്രകമ്മറ്റി യോഗത്തിന്റെ തീരുമാനം.

ഇന്ത്യയില്‍ ദേശീയ തലത്തിലെ സഖ്യത്തെക്കാള്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ് അതിനാല്‍ തന്നെ സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും സഖ്യങ്ങള്‍.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ജനവികാരം ശക്തമാണെന്നും ചൂണ്ടിക്കാട്ടിയ സീതാറാം യെച്ചൂരി സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ചട്ടം ലംഘിച്ചാലും നടപടി ഉണ്ടാകണമെന്നും കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മറ്റി യോഗം അംഗീകരിച്ചു. ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം ഫെബ്രുവരി ആദ്യ വാരത്തോടെ പരസ്യപ്പടുത്തുകയും കീഴ്ഘടകങ്ങള്‍ക്ക് ചര്‍ച്ചക്ക് നല്‍കുകയും ചെയ്യും. അന്തിമ രേഖ തയ്യാറാക്കാന്‍ കേന്ദ്ര കമ്മറ്റി പിബിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News