ബേപ്പൂർ വാട്ടർ ഫെസ്റ്റ്: പൊലീസ് ഉദ്യോഗസ്ഥർക്ക് ‘നമ്മൾ ബേപ്പൂർ’ സ്വീകരണം നൽകി

കേസോ അപകടമോ കൂടാതെ സമാധാനപരമായി ബേപ്പൂർ ഫെസ്റ്റ് പൂർത്തിയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർക്കും ‘നമ്മൾ ബേപ്പൂർ’ കൂട്ടായ്മ ബേപ്പൂരിൽ സ്വീകരണം നൽകി. വിനോദ സഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടെ പ്രധാന കേന്ദ്രങ്ങൾക്കിടയിൽ ബേപ്പൂരും സ്ഥാനം പിടിച്ചു എന്നുള്ളത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു.ഇതുപോലെ പുതിയ പുതിയ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനാകണം.

വയനാട്ടിലും കണ്ണൂരിലും കാസർഗോട്ടുമെല്ലാം ഇത്തരത്തിൽ പ്രശാന്തമായ പല സ്ഥലങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് വിദേശത്തെയും ഇന്ത്യയിലെയും അതേ ജില്ലയിലെതന്നെയും ആ കേന്ദ്രത്തിനു സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയണം. അത്തരത്തിലുള്ള പ്രവർത്തനമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് വമ്പിച്ച വിജയമാക്കിത്തീർക്കുന്നതിൽ പൊലീസും ബേപ്പൂരിലെ ജനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ബേപ്പൂർ ഡവലപ്മെൻ്റ് മിഷൻ, നമ്മൾ ബേപ്പൂർ തുടങ്ങിയ സംഘടനകളും വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസിൻ്റെ നയവും ശ്രമങ്ങളും ഇടപെടലും എടുത്തു പറയേണ്ടതാണ്. കഠിനാധ്വാനം ചെയ്യുന്നവരാണ് പൊലീസുകാർ. സാമൂഹ്യ പ്രവർത്തകരെ പോലെയാണ് പൊലീസ് ഇടപെടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഒറ്റക്കെട്ടായി നിന്ന എല്ലാ കമ്മിറ്റികളെയും പ്രദേശവാസികളെയും സന്ദർശകരെയും പങ്കെടുത്ത ഓരോരുത്തരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.ആർ.പ്രമോദ് അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജ, ടൗൺ പ്ലാനിങ് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, ബേപ്പൂർ ഡവലപ്മെൻ്റ് മിഷൻ ചെയർമാൻ എം.ഗിരീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News