സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാവ് അറസ്റ്റില്‍

‘സുള്ളി ഡീല്‍സ്’ ആപ്പിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരൻ മധ്യപ്രദേശിൽ പിടിയിൽ. ബിസിഐ വിദ്യാര്‍ഥി ഓംകാരേശ്വര്‍ ഠാക്കൂറി (26)നെയാണ് ഇന്‍ഡോറില്‍നിന്ന് ദില്ലി പൊലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്‌തത്.

ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ 2021 ജൂലൈയില്‍ സുള്ളി ഡീല്‍സ് ആപ്പുണ്ടാക്കിയത് ഓംകാരേശ്വറാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ഇയാൾ വെളിപ്പെടുത്തിയതായാണ്‌ സൂചന.

ബുള്ളി ബായ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നീരജ് ബിഷ്ണോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ‌ പുറത്തുവരുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News