ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍ കയ്യേറിയ വസ്തുവില്‍ നിന്ന് സ്ഥാപര ജംഗമ വസ്തുക്കള്‍ നീക്കം ചെയ്തു

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പ്രസിഡന്റായ ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍ കയ്യേറിയ വസ്തുവില്‍ നിന്ന് സ്ഥാപര ജംഗമ വസ്തുക്കള്‍ നീക്കം ചെയ്തു. അതേസമയം ആര്‍.എസ്.ഉ ണ്ണി ഫൗണ്ടേഷന്‍ കയ്യേറിയ കെട്ടിടത്തിന്റെ മേല്‍വിലാസത്തില്‍ അങനെ ഒരു സംഘടന റജിസ്ടര്‍ ചെയ്തതായി രേഖയില്ലെന്ന് വനിതാകമ്മിഷനംഗം ഷാഹിദാകമാല്‍. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആര്‍.എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ആര്‍.എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്ക് നീതി ലഭിക്കുന്നതിന്റെ ദൃശ്ടാന്തമാണ് ഈ കാഴ്ച എം പി എന്‍കെ പ്രേമചന്ദ്രന്‍ പ്രസിഡന്റായ ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍ 5 വര്‍ഷം മുമ്പാണ് അമൃതക്കും അഞ്ജനക്കും അവകാശപ്പെട്ട സ്വത്ത് കയ്യേറി നിയമപരമായി പ്രവര്‍ത്തിക്കാത്ത ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്റെ ബോര്‍ഡ് സ്ഥാപിച്ചത്.

വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ ചെറുക്കള്‍ നന്ദി പറഞ്ഞു. ആര്‍.എസ്.ഉണ്ണി ഫൗണ്ടേഷന്‍ കയ്യേറിയ കെട്ടിടത്തിന്റെ മേല്‍വിലാസത്തില്‍ അങനെ ഒരു സംഘടന രജിസ്ടര്‍ ചെയ്തതായി രേഖയില്ലെന്ന് വനിതാകമ്മിഷനംഗം ഷാഹിദാകമാല്‍ പറഞ്ഞു.

ഏത് എംപിയാണെങ്കിലും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് ആര്‍.എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്ക് പിന്തുണയുമായി എത്തിയ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റെ സൂസന്‍കോടി പറഞ്ഞു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആര്‍.എസ് ഫണ്ണി ഫൗണ്ടേഷന്റെ സാധനങള്‍ നീക്കം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here