കൊവിഡ് ബൂസ്റ്റർ ഡോസ് നാളെ മുതൽ ; ബുക്ക് ചെയ്യേണ്ടതിങ്ങനെ

സംസ്ഥാനത്ത് കൊവിഡ്  ബൂസ്റ്റർ ഡോസ് വാക്സിനായുള്ള ബുക്കിംഗ് ആരംഭിച്ചു. കോവിൻ പോർട്ടലിൽ തന്നെയാണ് ബൂസ്റ്റർ ഡോസിന് വേണ്ടിയും ബുക്ക് ചെയ്യേണ്ടത്. ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട് സ്പോട്ടിലെത്തിയും വാക്സിൻ എടുക്കാം.

നാളെ മുതൽ വാക്സിൻ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാംഡോസ് വാക്സിൻ എടുത്ത് ഒമ്പത് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുക. വാക്സിൻ ലഭിക്കാനായി പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമില്ല.

കൗമാരക്കാർക്കുള്ള വാക്സിനേഷന് വേണ്ടിയുള്ള ഊർജ്ജിത യജ്ഞം നാളെ അവസാനിക്കും. കൗമാരക്കാർക്ക് ബുധനാഴ്ച്ചയൊഴികെ ആഴ്ച്ചയിൽ എല്ലാ ദിവസവും വാക്സിൻ നൽകിയിരുന്ന രീതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാൽ മറ്റന്നാൾ മുതൽ ആഴ്ച്ചയിൽ നാല് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലുമാണ് വാക്സിൻ ലഭിക്കുക. ഈ വിഭാഗത്തിലെ വാക്സിനേഷൻ നാലരലക്ഷത്തിലെത്താറായി. കേരളത്തിൽ ആകെ 15 ലക്ഷം കുട്ടികൾക്കാണ് വാക്സിൻ നൽകേണ്ടത്.

എങ്ങനെ കരുതൽ ഡോസ് ബുക്ക് ചെയ്യാം?

· കരുതൽ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
· ആദ്യംhttps://www.cowin.gov.in എന്ന ലിങ്കിൽ പോകുക.
· നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
· രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News