കണ്ണൂരിൽ പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്തു

കണ്ണൂർ ഏച്ചൂരിൽ പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം.ആർ എസ് എസ് പ്രവർത്തകനായ ഗുണ്ടാ തലവന്റെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു.കണ്ണൂർ ഭദ്രൻ എന്ന മഹേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം.മർദ്ദനമേറ്റ പമ്പ് ജീവനക്കാരന്റെ പരാതിയിൽ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഏച്ചൂർ സി ആർ പെട്രോൾ പമ്പിലായിരുന്നു ഗുണ്ടാ വിളയാട്ടം.ആർ എസ് എസ് കോട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയത്.കണ്ണൂർ ഭദ്രൻ എന്ന മഹേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു പമ്പ് ജീവനക്കാരനെ മർദ്ദിച്ചത്.തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെയും ഇന്ധനം നിറക്കാൻ എത്തിയവരെയും ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി.

സ്ഥലം വില്പനയുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ വാങ്ങിയെടുക്കാനാണ് സംഘം കോട്ടേഷൻ എടുത്തത്.പമ്പ് ജീവനക്കാരൻ പ്രദീപിന്റെ പരാതിയിൽ മൂന്ന് പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മഹേഷ്, ഗിരീഷ് സിബിൻ എന്നിവരാണ് അറസ്റ്റിലായത്.ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News