മുഖച്ഛായ മാറുന്ന പദ്ധതികള്‍ നാടിന് ഒഴിച്ചുകൂടാനാകാത്തത്: മുഖ്യമന്ത്രി

നാടിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വഴിപ്പെടാന്‍ സര്‍ക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വഴിപ്പെടാന്‍ സര്‍ക്കാരിനാകില്ല. ജനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ച് അത്തരം വികസന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.

മുഖച്ഛായ മാറുന്ന പദ്ധതികള്‍ നാടിന് ഒഴിച്ചുകൂടാനാകാത്തതാണ്. ഭാവിതലമുറ അനുഭവിക്കേണ്ടതാണ് ഈ വികസനത്തിന്റെ നേട്ടം. അത് ഉറപ്പാക്കിയില്ലെങ്കില്‍ അവര്‍ നമ്മെ കുറ്റക്കാരായി കാണും. വികസനത്തിനൊപ്പം നടക്കുകയെന്നത് നാടിനോട് താല്‍പ്പര്യമുള്ള എല്ലാവരുടെയും കര്‍ത്തവ്യമാണ്. അതില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ല.

ചില കാര്യത്തില്‍ എതിര്‍പ്പ് കേരളത്തിന്റെ രീതിയാണ്. അതില്‍ പരിഗണിക്കേണ്ട വിഷയങ്ങളില്‍ നടപടിയുണ്ടാകും. വികസനം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതില്‍ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണം. ഒട്ടേറെ രംഗങ്ങളില്‍ മികവാര്‍ന്ന നേട്ടം കേരളത്തിനുണ്ടായി. വികസിത രാജ്യങ്ങള്‍പോലും ഉറ്റുനോക്കുന്നനിലയില്‍ കോവിഡിനെ നമുക്ക് പ്രതിരോധിക്കാനായി.

ലൈഫ് പദ്ധതിയില്‍ വര്‍ഷം ഒരുലക്ഷം വീട് നിര്‍മിച്ചുനല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. നദി, കായല്‍, കിണര്‍ എന്നിവയുടെ ശുദ്ധീകരണം സര്‍ക്കാര്‍ തുടരും. പശ്ചാത്തല സൗകര്യവികസനത്തില്‍ ഇടപെടല്‍ ഊര്‍ജിതപ്പടുത്തും.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനാകും എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ആധുനിക കോഴ്സുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫാക്കല്‍റ്റിയും ഉറപ്പാക്കുകയെന്ന വെല്ലുവിളിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News