കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഒന്നരമാസത്തിന് ശേഷമാണ് ഇന്ന് ടിപിആർ പത്ത് ശതമാനം കടക്കുന്നത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം നാളെ ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഒാണ്‍ലൈനായാണ് യോഗം.ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തിൽ ചർച്ചചെയ്യും.
കൊവിഡ് ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന വരുടെ എണ്ണത്തിൽ നേരത്തെ നിയന്ത്രണം ഏൽപ്പെടുത്തിയിരുന്നു. നാളെ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകുമെങ്കിലും നിയന്ത്രണം കടുപ്പിക്കില്ലെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്ത് ഇന്ന് 54,108 സമ്പിളുകൾ പരിശോധിച്ചപ്പോൾ 6,238 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.2390 പോർ രോഗ മുക്തി നേടാനായി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 49,591 ആയി. തിരുവനന്തപുരം ഏറണാകുളം ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.