ജനുവരി 23 മുതല്‍ സൗദിയില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങും

ജനുവരി 23 മുതല്‍ സൗദി അറേബ്യയില്‍ എല്ലാ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍  പ്രഖ്യാപിച്ചു.

കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് ഇതുവരെ ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഓഫ് ലൈന്‍ ക്ലാസ്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ ക്ലാസിന് അനുമതി നല്‍കിയിരുന്നില്ല.

എന്നാല്‍ ജനുവരി 23 മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍  ഹാജരാകണമെന്നും  ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News