ന്യൂയോര്‍ക്കില്‍ വന്‍ തീപിടിത്തം; കുട്ടികളുള്‍പ്പെടെ 19 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സിലെ 19 നില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. 19 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. 32 പേരുടെ നില അതീവഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു.

അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. തകരാറിലായ ഇലക്ട്രിക് സ്‌പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നിഗ്രോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇരുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്. ഹീറ്റര്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ കിടപ്പുമുറിയിലായിരുന്നു. അതിവേഗത്തില്‍ പടര്‍ന്ന ആ റൂമിനെയും അപ്പാര്‍ട്ട്‌മെന്റിനെ ഒന്നാകെയും കവര്‍ന്നെടുത്തു.

”19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നിരവധി പേരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായി തീപ്പിടിത്തമാണിത്’ മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു. ”ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്‌കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്നോടൊപ്പം ചേരുക” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News