കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.

ഒന്നരമാസത്തിന് ശേഷമാണ്  ഇന്ന് ടിപിആർ പത്ത് ശതമാനം കടക്കുന്നത്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം ഇന്ന് ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം.

ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തിൽ ചർച്ചചെയ്യും. കൊവിഡ് ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന വരുടെ എണ്ണത്തിൽ നേരത്തെ നിയന്ത്രണം ഏൽപ്പെടുത്തിയിരുന്നു.

നാളെ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണം  ഉണ്ടാകുമെങ്കിലും നിയന്ത്രണം കടുപ്പിക്കില്ലെന്നാണ് വിവരം. അതേസമയം സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News