രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. വരും ദിവസങ്ങളിൽ സംസ്ഥാങ്ങളുടെ യോഗം ചേരുമെന്ന് നരേന്ദ്ര മോദി യോഗത്തിൽ അറിയിച്ചു.

മുതിർന്നവർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. രോഗവ്യാപനത്തിന് പുറമേ കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം, മുൻകരുതൽ ഡോസ് വിതരണം എന്നിവയും യോഗം വിലയിരുത്തി.

ഒമിക്രോൺ വ്യാപനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ   മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും മോദി അറിയിച്ചു.

അതേസമയം രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കുമുള്ള കരുതൽ ഡോസ് വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും.

ഓൺലൈനായി ബുക്ക് ചെയ്തോ,  വാക്സിൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ കരുതൽ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. മുബൈയിൽ പത്തൊമ്പത്തിനായിരത്തോളം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ

ദില്ലിയിൽ കഴിഞ്ഞ ദിവസം ഇരുപത്തിഒന്നായിരത്തിന് മുകളിൽ കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്തത്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ‍പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News