തീർത്ഥാടന കാലത്ത് ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് പമ്പയിൽ നിന്ന് കെട്ടു നിറയ്ക്കാനുള്ള സൗകര്യം ഏറെ ഫലപ്രദമായി മാറുകയാണ്. തിരക്കേറിയതോടെ പമ്പാ ഗണപതി ക്ഷേത്രത്തിന് പരിസരത്താണ്, ദേവസ്വം ബോർഡ് ഇരുമുടിക്കെട്ട് നിറയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്
നിലവിളക്കിൻ്റെ ദീപപ്രഭയിൽ ഗണപതിയെ വന്ദിച്ച്, വിരിയിട്ടു ശരണംവിളികളോടെ കണ് ഇരുമുടി കെട്ട് നിറയ്ക്കേണ്ടത്. ഗുരുസ്വാമിയുടെ കാർമികത്വത്തിലാവണം ചടങ്ങ്. എന്നാൽ ഇതിന് സൗകര്യമില്ലാത്ത ആളുകളെ കരുതിയാണ് പമ്പയിൽ കെട്ടുനിറ ക്കുള്ള ക്രമീകരണങ്ങൾ.
ഇരുമുടി മുതൽ നെയ്ത്തേങ്ങ,അവിൽ മലർ, കൽക്കണ്ടം,ഭസ്മം തുടങ്ങി 19 കൂട്ടം സാധനങളും ഇവിടെനിന്നും ലഭ്യമാക്കും. പണമടച്ച് രസീത് വാങ്ങിയാൽ പമ്പ മേൽശാന്തിയോ സഹമേൽശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റി തരും.
പി. കെ വാസുദേവൻ നമ്പൂതിരി പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി. 250 രൂപയാണ് ഇരുമുടി കെട്ടു നിറയുടെ നിരക്ക്. ദർശനസമയം അടിസ്ഥാനപ്പെടുത്തി പുലർച്ചെ 2. 30 മുതൽ, രാത്രി 8.30 വരെയാണ് കെട്ടു നിറയ്ക്കുന്ന സമയം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.