മിനിയേച്ചര്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് അതിജീവനത്തിന്‍റെ പുതിയ പാഠവുമായി സുരേഷ് കുമാർ

മിനിയേച്ചര്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് അതിജീവനത്തിന്‍റെ പുതിയ പാഠം രചിക്കുകയാണ് എറണാകുളം ഇലഞ്ഞി സ്വദേശി എൻ.വി.സുരേഷ് കുമാർ എന്ന 50 വയസ്സുകാരന്‍. ബസും ലോറിയും ജീപ്പും ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ മനോഹരമായ ചെറു രൂപങ്ങളാണ് സുരേഷ് കുമാര്‍ തടിയില്‍ തീര്‍ത്തത്.

ഒരു കൗതുകത്തിന് തുടങ്ങിയ ഈ കരവിരുതിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. ചെറു കാറുകള്‍ മുതല്‍ പടുകൂറ്റന്‍ ലോറികള്‍ വരെയുള്ള നിരവധി വാഹനങ്ങളുടെ കുഞ്ഞന്‍ രൂപങ്ങളാണ് സുരേഷ് കുമാര്‍ എന്ന ഈ അമ്പത് വയസുകാരന്‍ തടിയില്‍ നിര്‍മ്മിച്ചത്.

ഒറിജിനലിനെ വെല്ലുന്ന ഈ കുഞ്ഞന്‍ വാഹനങ്ങള്‍ കണ്ടാല്‍ ആരായാലും നോക്കിയിരുന്നു പോകും.  കൽപണിക്കാരനായിരുന്ന സുരേഷ് 15 വർഷം മുൻപുണ്ടായ അപകടത്തെ തുടർന്നാണ് മരപ്പണിയിലേക്കു തിരിഞ്ഞത്. എന്നാല്‍ രോഗങ്ങൾ കാരണം ജോലിയിൽ സജീവ മാകാൻ കഴിഞ്ഞില്ല.

ഇതോടെ തടികള്‍കൊണ്ടുള്ള മിനിയേച്ചര്‍ വാഹനങ്ങള്‍ നിർമിക്കാൻ തുടങ്ങി. വാഹനങ്ങളുടെ ചെറുരൂപങ്ങൾക്കു പുറമേ നിലവിളക്ക് , തൂക്കുവിളക്ക് , പൂപ്പാത്രങ്ങളും സുരേഷ് തടിയിൽ നിർമ്മിക്കുന്നുണ്ട്.

ഒരു കൗതുകത്തിന് തുടങ്ങിയ ഈ കരവിരുതിന് ഇന്ന് ആവശ്യക്കാരായി നിരവധിപേര് എത്തുന്നുണ്ട്. ഇതൊരു വരുമാനമാർഗം ആക്കി ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് സുരേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News