ഗാനഗന്ധര്‍വന് പിറന്നാള്‍ സമ്മാനമായി ഗാനാഞ്ജലി ഒരുക്കി പുരോഗമന കലാ സാഹിത്യ സംഘം

മലയാളത്തിന്റെ മഹാഗായകന്‍ കെ ജെ യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന് ഗാനാഞ്ജലി ഒരുക്കി ആദരവറിയിക്കുകയാണ് ഭാരത്ഭവനും സ്വരലയയും പുരോഗമന കലാ സാഹിത്യ സംഘവും.

തിങ്കള്‍ പകല്‍ രണ്ടുമുതല്‍ രാത്രി 10.20 വരെ എട്ടു മണിക്കൂര്‍ 20 മിനിറ്റ് മെഗാവെബ് സ്ട്രീമിങ്ങില്‍ യുവതലമുറയിലെ 82 ഗായകര്‍, യേശുദാസ് പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിക്കും.

യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി ഉടന്‍ തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കെ ജെ യേശുദാസ് താമസിച്ച കാര്‍ ഷെഡ് തനിമ നിലനിര്‍ത്തി ഇന്നും ഭാരത് ഭവന്‍ സൂക്ഷിച്ചിട്ടുണ്ട്.

അവിടം യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യേശുദാസിന്റെ ജീവിതനാള്‍വഴി അടയാളപ്പെടുത്തുന്നതാകും ലൈബ്രറി. ഗവേഷണകേന്ദ്രവും നിര്‍മിക്കും.

ഒരു ജനതയുടെതന്നെ സംഗീത സംസ്‌കാരത്തിന്റെ നിര്‍വചനമായി യേശുദാസ് എന്നതാണ് അദ്ദേഹത്തിന്റെ വിജയമെന്ന് പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു. ഭാരത് ഭവന്‍, പാലക്കാട് സ്വരലയ എന്നിവയുടെയും ‘മഴമിഴി മള്‍ട്ടി മീഡിയ’ സംപ്രേഷണം ചെയ്ത വിവിധ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയും ഗാനാഞ്ജലി പ്രേക്ഷകരിലെത്തിക്കും.

ചടങ്ങില്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, സ്വരലയ ചെയര്‍മാന്‍ എന്‍ കൃഷ്ണദാസ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സ്വരലയ സെക്രട്ടറി ടി ആര്‍ അജയന്‍, കഥാകൃത്ത് അശോകന്‍ ചരുവില്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി തുടങ്ങിയവര്‍ ജന്മദിനസന്ദേശം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here