ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലായ മന്ദാരിന്‍ ഓറിയന്റലിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്

ന്യൂയോര്‍ക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിന്‍ ഓറിയന്റലിനെ ഏറ്റെടുക്കാനുളള കരാറില്‍ ഏര്‍പ്പെട്ടതായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് കേമാന്‍ ദ്വീപുകള്‍ ആസഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ കൊളംബസ് സെന്റര്‍ കോര്‍പ്പറേഷന്റെ (കേമാന്‍) മുഴുവന്‍ ഓഹരി മൂലധനവും ഏറ്റെടുക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടതായി ഇരു കമ്പനികളും അറിയിച്ചു.

ഹോട്ടല്‍ ഏറ്റെടുക്കുന്നത് 98 ദശലക്ഷം ഡോളറിന്(727 കോടി രൂപ ) ആണ്. ഗ്രൂപ്പിന് ഒബറോയ് ഹോട്ടല്‍സില്‍ നിക്ഷേപമുണ്ട്, കൂടാതെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ്ബും സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ സെന്‍ട്രല്‍ പാര്‍ക്കിനോടും കൊളംബസ് സര്‍ക്കിളിനോടും നേരിട്ട് 80 കൊളംബസ് സര്‍ക്കിളിലാണ് മാന്‍ഡാരിന്‍ ഓറിയന്റല്‍ സ്ഥിതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ മന്ദാരിന്‍ ഓറിയന്റലിന്റെ 73.37 ശതമാനം ഓഹരിയുടെ ഉടമ കൊളംബസ് സെന്റര്‍ കോര്‍പ്പറേഷനാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here