ADVERTISEMENT
സംഗീതം കൊണ്ട് അത്ഭുതത്തിന്റെയും സ്‌നേഹത്തിന്റെയും വലയം തീര്‍ക്കുന്ന മാന്ത്രികന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എം പി.
കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളിയെ ഉറക്കുകയും ഉണർത്തുകയും ചെയ്യുന്ന സ്വര പ്രപഞ്ചമായ ദാസേട്ടന്റെ പിറന്നാൾ . ആലാപനത്തിന്റെ തേനും അമൃതും നമുക്കെല്ലാവർക്കും ഒരുപോലെ പകർന്ന് തന്ന യേശുദാസ് എന്ന ഗാനഗന്ധർവൻ.
ദാസേട്ടൻ, പാട്ട് …ഈ രണ്ടുവാക്കുകൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്, അല്ലെങ്കിൽ രണ്ടും ഒന്ന് തന്നെയാണ്. ആയിരം പാദസരങ്ങളും ,പ്രാണസഖിയും, കായാമ്പൂവും, , സുമംഗലിയും , മാണിക്യവീണയും സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം നെഞ്ചിലേറ്റിയും ഏറ്റുപാടിയും നടന്ന ആ തലമുറ മുതൽ ഇന്നത്തെ ന്യൂ ജെനെറേഷന് വരെ ദാസേട്ടന്റെ ശബ്ദത്തെ മാറ്റിനിർത്തി ഒരുദിവസം ഉണ്ടാവില്ല.അറിഞ്ഞോ അറിയാതെയോ നമ്മൾ മൂളുന്നത് ദാസേട്ടന്റെ പാട്ടുകൾ തന്നെയാവും.
ഈ എൺപത്തിരണ്ടാം വയസിലും വിദ്യാർത്ഥിയെ പോലെ സംഗീതം പഠിക്കുന്ന ദാസേട്ടനെ അടുപ്പമുള്ളവർ കണ്ടിട്ടുണ്ട്.പിടിവാശികളും നിർബന്ധ ബുദ്ധിയുമുള്ള കൊച്ചുകുട്ടിയെ പോലെ ദാസേട്ടൻ മാറുന്നതും കണ്ടിട്ടുണ്ട്.
പാട്ടിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാകുന്ന ദാസേട്ടനെയും അറിയാം. എല്ലാ ഇഷ്ട്ടങ്ങൾക്കും അനിഷ്ട്ടങ്ങൾക്കുമിടയിൽ സംഗീതംകൊണ്ട് അത്ഭുദത്തിന്റെയും സ്നേഹത്തിന്റെയും വലയം തീർക്കുന്ന മാന്ത്രികൻ ആയാണ് ദാസേട്ടനെ എനിക്ക് കാണാൻ കഴിയുന്നത്. ഞാൻ അദ്ദേഹത്തിന്റെ സ്നേഹവായ്പുകൾ ആവോളം അനുഭവിച്ചിട്ടുള്ള ആൾ കൂടിയാണ്. എക്കാലവും നമ്മെ അത്ഭുദപ്പെടുത്തുന്ന സ്വരക്കൂട്ടിന് ദാസേട്ടന് പിറന്നാൾ ആശംസകൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.