സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം ആരംഭിച്ചു

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വെസ്റ്റ് ഹിൽ സമുദ്ര ഓഡിറ്റോറിയത്തിൽ ജില്ലാകമ്മിറ്റി അംഗം എ കെ പത്മനാഭൻ പതാക ഉയർത്തി. പി വിശ്വൻ രക്തസാക്ഷി പ്രമേയവും കെ കുഞ്ഞമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സമ്മേളനത്തിൽ 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 250 പേർ പങ്കെടുക്കും. പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ, വയനാട്‌, മലപ്പുറം, കണ്ണൂർ ജില്ലാ സെക്രട്ടറിമാരും പങ്കെടുക്കും.

ജില്ലാ സെക്രട്ടറി പി മോഹനൻ റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ ഗ്രൂപ്പ്‌ ചർച്ചക്ക്‌ ശേഷം പൊതുചർച്ച. ചൊവ്വാഴ്‌ച ചർച്ചയും മറുപടിയും. ബുധന്‍ പുതിയ ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട്‌ സമാപന സമ്മേളനം കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here