ലോകം ശ്രദ്ധിച്ച വിശ്വമോഹന ശബ്ദം; ഇടറാത്ത സ്വര മാധുര്യം…

സംഗീതത്തിന്റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്റെ 82-ആം പിറന്നാളാണിന്ന്. പ്രായം കൂടുംതോറും ആ ശബ്ദം ചെറുപ്പമായിക്കൊണ്ടേയിരിക്കുന്നു. മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. ഇന്ത്യയുടെ വിവിധ ഭാഷകൾ മാത്രമല്ല, വിദേശമൊഴികളും ആ ഗാനസാഗരത്തിൽ ലയിച്ചുചേർന്നിരിക്കുന്നു.

അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസ്സില്‍ പാടി നടക്കാത്ത എത്ര മലയാളികൾ വിരളം. പകരം വയ്ക്കാനില്ലാത്ത ഗായകനായി യേശുദാസ് മാറിക്കൊണ്ടേയിരിക്കുന്നു. കാലത്തെയും തോല്‍പിച്ച സ്വരത്തിന്റെ ഉടമ എന്നതുകൊണ്ടുകൂടിയാണിതെന്ന് തീർച്ച.

1940 ജനുവരി പത്തിന്‌ ഫോർട്ട്‌കൊച്ചിയിലാണ്‌ സംഗീതജ്ഞനും നാടകനടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി കട്ടാശേരി ജോസഫ് യേശുദാസ്‌ ജനിച്ചത്‌. 1961ൽ ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിനായി ‘ജാതിഭേദം മതദ്വേഷം’ എന്നു പാടി ചലച്ചിത്രലോകത്തെത്തിയ യേശുദാസ്‌ പിന്നീട്‌ സമാനതകളിലില്ലാത്ത ഗാനേതിഹാസമായി വളർന്നു.

ഇന്ത്യയിലെ ഏറെക്കുറെ എല്ലാ ഭാഷകളിലും പാടി. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ യേശുദാസ്‌ നിരവധി സംസ്ഥാനങ്ങളുടെയും പുരസ്‌കാരം നേടി. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News