രുചികരമാക്കാം ഹെൽത്തി ചെറുപയർ ദോശ

പ്രഭാത ഭക്ഷണത്തിൽ ദോശ പ്രധാനമാണ്. വ്യത്യസ്ത രുചിയിലുള്ള ദോശകൾ നാം തയാറാക്കാറുണ്ട്. എന്നാൽ ഇത്തവണ ചെറുപയർ കൊണ്ട് ദോശ തയാറാക്കിയാലോ. വളരെ എളുപ്പത്തിലും രുചിയോടെയും തയാറാക്കാവുന്ന ഒന്നാണ് ചെറുപയർ ദോശ. രുചികരമായ ചെറുപയർ ദോശ തയാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

Green Gram (mung beans ) High quality product @ keralaspecial

വേണ്ട ചേരുവകൾ

ചെറുപയർ    2 കപ്പ്
പച്ചമുളക്      3 എണ്ണം
ചുവന്ന മുളക്   4 എണ്ണം
ഇഞ്ചി   ഒരു സ്പൂൺ
ജീരകം   ഒരു സ്പൂൺ
ഉപ്പ്   ആവശ്യത്തിന്
വെള്ളം  ആവശ്യത്തിന്
കറിവേപ്പില   2 തണ്ട്

Pesarattu Recipe, Pesarattu Dosa, Moong Dal Dosa

തയാറാക്കുന്ന രീതി

ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് രാത്രി കുതിരാൻ വയ്ക്കുക. രാവിലെ, മിക്സിയുടെ ജാറിൽ, ചെറുപയർ, പച്ച മുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവിന്റെ പാകത്തിന് അരച്ച് എടുക്കുക. ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് നല്ലെണ്ണയും ഒഴിച്ച് നല്ല ഹെൽത്തി ദോശ തയാറാക്കി എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News