തൃശ്ശൂര്‍ തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു

തൃശ്ശൂര്‍ തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് ഭരണം നഷ്ടമായത്. ആറിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.

തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലൊന്നാണ് തിരുവില്വാമല.യു.ഡി.എഫ് – എല്‍.ഡി.എഫ് സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും ആറു സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. സിപിഐ എം അഞ്ചുസീറ്റുകളും നേടി.

അവിശ്വാസം രേഖപ്പെടുത്താന്‍ വേണ്ടി മാത്രമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും വോട്ടുചെയ്തത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഒരു വോട്ടുപോലും വാങ്ങില്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗവും വാര്‍ഡ് മെമ്പറുമായ ഉമാശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 27നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 17 വാര്‍ഡുകളാണ് തിരുവില്വാമല ഗ്രാമപഞ്ചത്തിലുള്ളത്. ഇതോടെ തൃശ്ശൂര്‍ ജില്ലയില്‍ ബിജെപി ഭരണം നിലവിലുള്ളത് അവിണിശ്ശേരി പഞ്ചായത്തില്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News