വടക്കഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കുണ്ടുകാട് കാളത്തോടം സുജിത്താണ് മരിച്ചത്. 23 വയസ്സാണ്.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ചെന്താമരാക്ഷന്‍, അച്ഛന്‍ മാണിക്കന്‍, ഭാര്യ ഷീബ, സഹോദരന്റെ ഭാര്യ സുരഭി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. നെന്മാറയിലെ ആശുപത്രിയില്‍ പോയി മടങ്ങി വരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News