രാഷ്ട്രീയ നിലനിൽപിന് വേണ്ടി തന്നെ കരുവാക്കുന്നു; പ്രതിപക്ഷത്തിനെതിരെ ഗവർണർ

ആഭ്യന്തര തർക്കത്തിൽ നിന്നും തലയൂരാൻ പ്രതിപക്ഷം തന്നെ കരുവാക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നിലപാട് രാഷ്ട്രീയ നിലനിൽപിന് വേണ്ടി മാത്രമാണെന്നും ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങൾതിരെ കടുത്ത ഭാഷയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്.രാഷ്ട്രീയ നിലനിൽപിന് വേണ്ടി മാത്രമാണ് പ്രതിപക്ഷം തനിക്കെതിരെ സംസാരിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.പ്രതിപക്ഷം മറുപടി അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

അഡ്വക്കേറ്റ് ജനറൽനെ നിയമിച്ചത് താനാണ്. അദ്ദേഹത്തോട് എന്തിന്ന് താൻ നിയമോപ്പദേശം തേടണമെന്നും ഗവർണർ ചോദിച്ചു. നടപടി ക്രമങ്ങൾ പാലിച്ചാല്ലായിരുന്നു കണ്ണൂർ വി സി നിയമനം ഇതിൽ നിയമ വിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും സർക്കാരുമായി പോരാട്ടത്തിനില്ലെന്നും ഗവർണർ ആവർത്തിച്ചു.

കേരള സർവകലാശാലയിൽ ബിരുദദാനം നടത്താൻ രാഷ്ട്രപതിയെ വിളിക്കാനാവശ്യപ്പെട്ടെന്നും ചടങ്ങിൽ രാഷ്ട്രപതിയെ ഡി ലിറ്റ് ശുപാർശ ചെയ്തിരുന്നുവെന്നും ഗവർണർ സ്വീരികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News